ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത

Webdunia
ശനി, 24 ജൂണ്‍ 2023 (15:20 IST)
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. കൊങ്കണ്‍ മഹാരാഷ്ട്ര തീരങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് അനുകൂല സാഹചര്യം. ജൂണ്‍ 28 വരെയുള്ള ദിവസങ്ങളില്‍ കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article