അറസ്റ്റിലാായ യൂട്യൂബര്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാനൊരുങ്ങി പോലീസ്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ജൂണ്‍ 2023 (12:15 IST)
അറസ്റ്റിലാായ യൂട്യൂബര്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാനൊരുങ്ങി പോലീസ്. അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോകള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണ് ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
 
പൊതുസ്ഥലത്ത് വെച്ച് അശീല പരാമര്‍ശങ്ങള്‍ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്ന കേസില്‍ തൊപ്പിയെ ഇന്നലെ പുലര്‍ച്ചെ ആണ് വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് നിഹാദിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍