ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്പെടും. സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.