Breaking News: കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍ അറസ്റ്റില്‍

വെള്ളി, 23 ജൂണ്‍ 2023 (19:11 IST)
Breaking News: കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍ അറസ്റ്റില്‍. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ആറര മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടും. ഇന്ന് രാവിലെ 11 മണി മുതലാണ് സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍