രണ്ട് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

Webdunia
ശനി, 6 ഓഗസ്റ്റ് 2022 (12:33 IST)
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  ഓഗസ്റ്റ് 7/8 ഓടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. നിലവിലെ സൂചന പ്രകാരം ന്യുനമര്‍ദ്ദം ഒഡിഷ തീരത്ത് പ്രവേശിച്ചു മധ്യ ഇന്ത്യക്ക് മുകളിലൂടെ സഞ്ചരിച്ചു ഗുജറാത്ത്  മഹാരാഷ്ട്ര / ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യത. ഇതിന്റെ ഫലമായി ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത. മറ്റുള്ള ജില്ലകളിലും മഴ തുടരാന്‍ സാധ്യത. മലയോര മേഖലയില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തേണ്ടതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article