സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ്

ശനി, 6 ഓഗസ്റ്റ് 2022 (09:57 IST)
സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. എല്ലാ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ സ്ഥാപനങ്ങളും തിയറ്ററുകളും ചടങ്ങുകളുടെ സംഘാടകരും അവിടെ എത്തുന്നവര്‍ക്കും സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ഇന്നലെ 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍