മലയാളി നടി ചെന്നൈയില്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (15:35 IST)
വിസയ്ക്കായി ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളി നടി ചെന്നൈയില്‍ അറസ്റ്റില്‍.  നടിയും പത്തനംതിട്ട സ്വദേശിനിയുമായ നീതു കൃഷ്ണ വാസു (27) ആണ് അറസ്റ്റിലായത്. ഇവരെ കൂടാതെ എറണാകുലം സ്വദേശി ജസ്റ്റിന്‍ തോമസ് (35), ചെങ്ങന്നൂര്‍ സ്വദേശി സുഭാഷ് പത്മനാഭന്‍ എന്നിവരും പിടിയിലായി.

യുഎസില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാനെന്ന് കാണിച്ചാണ് വീസയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍  വീസ അഭിമുഖത്തിനിടെ നടത്തിയ സുഷ്മ പരിശോധനയില്‍ വിവാഹക്ഷണക്കത്തും സ്‌പോണര്‍ഷിപ്പും വ്യാജമാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ്  നടപടി.

ആന്ധ്ര, കേരള സ്വദേശികളായ രണ്ടു സിനിമാ നിർമാതാക്കളാണു തങ്ങളെ യുഎസിലേക്ക് കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ഈ നിർമാതാക്കൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ മൂവരെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.