നീനുവിന് മാനസിക രോഗമുണ്ടെന്ന് ആവർത്തിച്ച് അമ്മ രഹന

Webdunia
ശനി, 14 ജൂലൈ 2018 (15:12 IST)
കോട്ടയം: നീനുവിന് മാനസിക രോഗമുണ്ടെന്ന് വീണ്ടും ആവർത്തിച്ച് അമ്മ രഹന. കെവിൻ വധക്കേസിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജറായപ്പോഴാണ് ഇക്കാര്യം രഹന വീണ്ടും ആ‍വർത്തിച്ചത്. അമ്മയെന്ന നിലയിൽ തനിക്കല്ലെ മകളെ നന്നായി അറിയാനാകൂ എന്ന് ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു.
 
എന്നാൽ നീനുവിന് സാധാരണ കൌൺസലിങ് മാത്രമാണ് നൽകിയത്. എന്നും യാതൊരു വിധ മാനസിക പ്രശ്നങ്ങളും നീനുവിന് ഉണ്ടായിരുന്നില്ല എന്നും അനന്തപുരി ആശുപത്രിയിലെ ഡോക്ടർ കഴിഞ്ഞ ദിവസം തിരുവല്ല കോടതിയിൽ വ്യക്തതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നീനുവിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി അമ്മ ആവർത്തിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article