ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ബിജെ പി. അന്വേഷണത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനൊപ്പം കോടതി മുഖേനയും ശ്രമിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.
ഇതുകൂടാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് നാളെ പാര്‍ട്ടി പഞ്ചായത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും വിശദമായ പ്രക്ഷോഭ പരിപാടി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ബി ജെപി. നേതൃയോഗം തീരുമാനിക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.