നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (14:07 IST)
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൂടി സ്വര്‍ണ്ണം കടത്താനുള്ള നീക്കം വീണ്ടും പിടികൂടി. ഇന്‍ഡിഗോ എയര്‍വേസിന്റെ വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. നാല് കിലോ സ്വര്‍ണമാണ് ഇവിടെ ഒളിപ്പിച്ചു വെച്ച നിലയില്‍ കസ്റ്റംസ് കണ്ടെത്തിയത്. ഓരോ കിലോ വീതം വരുന്ന നാല് സ്വര്‍ണക്കട്ടികളായാണ് ഇത് സൂക്ഷിച്ചിരുന്നത്.

പുലര്‍ച്ചെ അഞ്ചിന് ദുബായില്‍ നിന്ന്  നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ഹൈദരാബാദിലേക്ക് പുറപ്പെടാനുള്ള വിമാനമായതിനാല്‍ സ്വര്‍ണം അവിടേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചുയള്ളതായാണ് നിഗമനം. സ്വര്‍ണം എത്തിച്ചവരെ തിരിച്ചറിയാന്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് കസ്റ്റംസ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.