എന്‍സിസി കേഡറ്റ് വേടിയേറ്റ് മരിച്ചു

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (16:42 IST)
കോഴിക്കോട് വെസ്റ്റ്‌ഹില്ലില്‍ പരിശീലനത്തിനെത്തിയ എന്‍ സി സി കേഡറ്റ് വെടിയേറ്റ് മരിച്ചു.  ധനുഷ് കൃഷ്‌ണയാണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍ കോളജ് വിദ്യാര്‍ത്ഥിയാണ്.
 
അതേസമയം, ഇയാള്‍ക്ക് എങ്ങനെയാണ് വെടിയേറ്റത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പരിശീലനത്തിനു ശേഷമായിരുന്നു വെടിയേറ്റത്.
 
ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.