നാഷണല്‍ ഗെയിംസ്: സുരക്ഷ ശക്തമാക്കുമെന്ന് ചെന്നിത്തല

Webdunia
വ്യാഴം, 8 ജനുവരി 2015 (16:08 IST)
സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും തടയാന്‍ പൊലീസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വടക്കന്‍ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതല്‍ സുരക്ഷ ശക്തമാക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാവോയിസ്റ്റുകളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ മാവോയിസമായി കാണുന്നില്ലെന്നും അത് ഭീരുത്വം മാത്രമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.