ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകള്‍, ആരംഭിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. കണ്ണിനു പൂരമായ വെടിക്കെട്ടും. പ്രമുഖ ഡാന്‍സര്‍ ശോഭനയുടെ നൃത്ത ശില്‍പ്പവും സമാപന ചടങ്ങിന് മാറ്റുകൂട്ടി. അതെസമയം വേദിയില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഇരിപ്പിടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമാപന ചടങ്ങ് നടക്കുന്നവേദിയില്‍ം നിന്ന് ഇറങ്ങിപ്പോയി.
ദേശീയ ഗെയിംസില്‍ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജന്‍ പ്രകാശിനെ തെരഞ്ഞെടുത്തു. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഉള്‍പ്പെടെ എട്ടു മെഡലുകളാണുസജന്‍ നീന്തല്‍ക്കുളത്തില്‍നിന്നു വാരിയെടുത്തത്. മഹാരാഷ്ട്രയുടെ ആകാംഷ വോറ, മധ്യപ്രദേശിന്റെ ഇനോച്ച ദേവി, ത്രിപുരയുടെ ദിപാ കര്‍മാക്കര്‍ എന്നിവരുടെ പേരുകളാണു മികച്ച വനിതാ താരത്തിന്റെ പട്ടികയിലുള്ളത്.