തുടര്‍ച്ചയായുള്ള അഴിമതിയുടെയുംന്‍ കെടുകാര്യസ്തതയുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നതോടെ ഗവര്‍ണ്ണര്‍ പി സദാശിവം ദേശീയ ഗെയിംസ് പൂര്‍ണ്ണമായും ബഹിഷ്കരിക്കുന്നതായി സൂചന. സംസ്ഥാനത്ത് ഗെയിസിനായി നടന്ന പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയും, അഴിമതിയും കേന്ദ്ര കായിക മന്ത്രാലയത്തെ ഗവര്‍ണ്ണര്‍ അറിയിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഗെയിംസിന്റെ ചടങ്ങുകളില്‍ പങ്കെടുത്തേക്കില്ലെന്നും ഉറപ്പായി.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയേയും സമാപനത്തിന് രാഷ്ട്രപതിയേയുമാണ് ക്ഷണിച്ചിരിക്കുന്നത്. ഇരുവരുമെത്തിയില്ലെങ്കില്‍ ചടങ്ങുകള്‍ കേവലം പ്രഹസനമായി മാറുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നത്. ഗവര്‍ണര്‍ തന്റെ നിലപാട് പ്രധാന മന്ത്രിയേയും രാഷ്ട്രപതിയേയും അറിയിച്ചാല്‍ ഗെയിംസില്‍ നിന്ന് വിട്ടു നില്‍ക്കാനൊ കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലുകളൊ ഉണ്ടാക്കാന്‍ സദാശിവത്തിനു സാധിക്കും.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മനസ്സിലാക്കി മാത്രമേ അന്തിമ തീരുമാനം എടുക്കൂ. അതൃപ്തി അറിയിച്ച് തന്നെയാണ് ഇന്നലെ ദേശീയ ഗെയിംസിന്റെ സിഗ്‌നേച്ചര്‍ ഫിലിം പ്രകാശനം ഗവര്‍ണര്‍ ഒഴിവാക്കിയത്. സദാശിവം പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടന്നില്ല. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവന്‍ ഹാളിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഗവര്‍ണറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ നിശ്ചയിച്ച പ്രോഗ്രാം പെട്ടെന്ന് മാറ്റിയത് പരിപാടിക്ക് രണ്ടു മണിക്കൂര്‍ മുമ്പ് മാത്രമാണ്.
അതിനിടെ ദേശീയ ഗെയിംസ് പടിവാതിക്കല്‍ എത്തിയിട്ടും ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദി നിര്‍മ്മിക്കുന്നത് കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ഈ സ്റ്റേഡിയത്തിന്റെ പണി എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സുരക്ഷാ പരിശോധനകള്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന് തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മോഡി കേരളത്തില്‍ വരില്ലെന്നാണ് സൂചന. അതിനാല്‍ ദേശീയ ഗെയിംസിലെ കള്ളക്കളികള്‍ക്കെതിരെ കടുത്ത നടപടികല്‍ വേണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടേയ്ക്കുമെന്നും സൂചനകളുണ്ട്.