മലയാളി ഡാ; ക്യു നിൽക്കുകയും വേണ്ട, സ്ഥാനം പോകത്തുമില്ല!

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (14:21 IST)
മലയാളികൾ എന്നും കുറച്ച് വ്യത്യസ്തരാ‌ണ്. ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയെ ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികളുടെ ബുദ്ധി കണ്ടാൽ അന്തംവിടുമെന്ന് ഉറപ്പ്. ആദ്യ ദിവസങ്ങളിലൊക്കെ വെയിലത്ത് ക്യു നിൽക്കാൻ ആരും മടികാണിച്ചില്ല. എന്നാൽ, പ്രശ്നങ്ങൾ ഇപ്പോഴൊന്നും അവസാനിക്കില്ലെന്ന് മനസ്സി‌ലായപ്പോൾ അവർ തന്നെ ഒരു മാർഗം കണ്ടുപിടിച്ചു. മാർഗം കണ്ടാൽ ആരും പറഞ്ഞ് പോകും. ഇതു താൻ മലയാളി!.
 
മലയാളികളെ അങ്ങനെയൊന്നും തോൽപിക്കാനാവില്ല എന്ന ക്യാപ്ഷനോടെ ട്വിറ്ററിൽ വൈറലാകുന്നത് കേരളത്തിൽ നിന്നുമുള്ള ഒരു കൗതുക കാഴ്ചയാണ്. വൈറലാകുന്ന ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ക്യു നിന്ന് മടുത്ത മലയാളികൾ ചെയ്തതെന്തെന്നോ? തങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഓരോരുത്തരും ഓരോ സാധനങ്ങൾ വച്ചുസ്ഥലം പിടിച്ചു. ഒറ്റനോട്ടത്തിൽ കണ്ടാൽ‌ അതാ വരിയിൽ അഞ്ചോ ആറോ പേര്‍ മാത്രം, ബാക്കിയാകെ കല്ലുകളും പേപ്പറുകളുമാണ്.
 
കല്ലും പേപ്പറും വച്ച് അപ്പുറത്തു മാറിനിന്നു ചുമ്മാ വർത്താനം പറയുന്നവർ മാത്രമല്ല‌, തങ്ങളുടെ സമയമാകുന്നുവെന്ന് തോന്നുമ്പോൾ വരിയിൽ വന്നു നിൽക്കുന്നവരും ഉണ്ട്. ചായക്കടയിൽ പോയി വേണമെങ്കിൽ ഓരോ ചായയും കുടിക്കാം, അതിനുള്ള സമയവുമുണ്ട്. അതിരാവിലെ എഴുന്നേറ്റു മണിക്കൂറുകൾ ക്യൂനിന്നു കാലുംകഴച്ചു കാശെടുക്കുന്നവരെ നോക്കി ഇങ്ങനെ വെറുതെ നിൽക്കുന്നവ‌ർ പറയും ഞങ്ങളോട് കളിക്കല്ലേ... ഇത് മലയാളി സ്റ്റൈൽ!.
Next Article