കേന്ദ്രത്തിലെ മോഡി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിഹാറില്‍ സ്വാഭിമാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെ ഡി യുവും ആര്‍ ജെ ഡിയും കോണ്‍ഗ്രസും ചേര്‍ന്നാണ് സ്വാഭിമാന്‍ റാലി സംഘടിപ്പിച്ചത്.
അശോക ചക്രവര്‍ത്തിയുടെയും ചാണക്യന്റെയും ഗുരു ഗോവിന്ദ് സിംഗിന്റെയും നാടായ ബിഹാറിനെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ആത്മാഭിമാനമുള്ള ബിഹാറികളെ തരം താഴ്ത്തുന്നതില്‍ ആഹ്ലാദം കൊളളുകയാണ് മോഡിയെന്നും സോണിയ കുറ്റപ്പെടുത്തി.
ബിഹാറിന്റെ വികസനത്തിന് എന്നും സംഭാവനകള്‍ നല്കിയിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉള്ളു പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി.
ജനവിരുദ്ധമാണ് മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് കൃഷിഭൂമി തട്ടിയെടുത്ത് അത് ധനികര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ ആരോപിച്ചു.