നാദാപുരം പീഡനക്കേസ് ആര്യാടന്‍ അട്ടിമറിക്കുന്നുവെന്ന് സമസ്ത

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (17:59 IST)
നാദാപുരം പീഡനക്കേസ് അട്ടിമറിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ശ്രമിക്കുന്നതായി സമസ്ത. സമസ്ഥയുടെ യുവജന വിഭാഗമായ എസ്കെഎസ്എസ്എഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്.  കേസ് അട്ടിമറിക്കാനുള്ള മന്ത്രിയുടെ നീക്കം ചെറുക്കുമെന്നും പീഡനത്തിനിരയായ ബാലികക്ക് നിയമ സഹായം നല്‍കുമെന്നും സമസ്ത വ്യക്തമാക്കി.

പീഡനം നടന്ന സ്കൂള്‍ മാനേജ്മെന്‍റ് തലവനും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഉറ്റ അനുയായിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയെ ചോദ്യം ചെയ്യണമെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.