വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ഫെബ്രുവരി 2025 (13:30 IST)
aleesha
വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു. 34 വയസ്സായിരുന്നു. മൈസൂര് വിലുണ്ടായ വാഹനാപകടത്തിലാണ് നൃത്താ അധ്യാപിക കൂടിയായ അലീഷ മരിച്ചത്.  ഭര്‍ത്താവ് ജോബിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. മൈസൂരിലെ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വയനാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. 
 
മാനന്തവാടി ശാന്തിനഗര്‍ സ്വദേശിയാണ് അലീഷ. പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് ജോബിന്‍ ചികിത്സയിലാണ്. മാനന്തവാടിയില്‍ നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ഇവര്‍ നിരവധി ടിവി ചാനലുകളില്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article