ഓണാഘോഷം : അപകടകരമായ നിലയിൽ ആഡംബര കാറുകളിലെ യാത്രയ്ക്ക് 47500 രൂപ പിഴ

എ കെ ജെ അയ്യര്‍

വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (18:58 IST)
കോഴിക്കോട് : ഓണാഘോഷവുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയിൽ നിയമം ലംഘിച്ചു ആഡംബര കാറുകളിൽ യാത്ര ചെയ്ത കുറ്റത്തിനു മോട്ടോർ വാഹന വകുപ്പ് അഞ്ചു വാഹനങ്ങൾക്ക് ആകെ 47500 രൂപ പിഴിയിട്ടു. ഫാറൂഖ് കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടെയാണ് ഇത്തരം വാഹനറാലി നടത്തിയത്. 
 
വാഹന റാലിയിൽ ആകെ നാലു കാറുകളും ഒരു ജീവുമാണ് പങ്കെടുത്തത്. രാമനാട്ടുകര ജോയിൻ്റ് ആർ.ടി.ഒ ആണ് അന്വേഷണം നടത്തി പിഴ ചുമത്തിയത്. ഈ വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ഈ വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്കെതി എം.വി.ഡി കേപ്പെടുത്തിട്ടുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍