ശുംഭന്‍ പരാമര്‍ശത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് എംവി ജയരാജന്‍ ഇന്നു രാവിലെ 11 മണിയോടെ ജയില്‍ മോചിതനായി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. ഉച്ചയ്ക്ക് ശേഷം അദ്ദേഹം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആലപ്പുഴയിലേക്കു പോവും.
നാലാഴ്ച തടവാണു ഹൈക്കോടതി വിധിച്ചതെങ്കിലും ജയരാജന്‍ ഒന്‍പതു ദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിട്ടുണ്ട്. സുപ്രീം കോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണു ബാക്കി 19 ദിവസത്തെ ശിക്ഷയ്ക്കായി പൂജപ്പുരയിലെത്തിച്ചത്. രാവിലെ 11 മണിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ജയരാജന്‍ ജയില്‍ മോചിതനായത്.