എം വി ജയരാജന്‍ സിനിമയില്‍ അഭിനയിക്കുന്നു

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (14:26 IST)
സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ സിനിമയില്‍ അഭിനയിക്കുന്നു. കണ്ണൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന  പുത്തന്‍പടം എന്ന സിനിമയിലാണ് ജയരാജന്‍ വേഷമിടുന്നത്.

ചിത്രത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാഥാലയം നടത്തുന്ന സ്‌നേഹാലയത്തിന്റെ സ്ഥാപക ചെയര്‍മാനായ നേതാജി എന്ന് വിളിക്കുന്ന കഥാപാത്രത്തെയാണ് ജയരാജന്‍ അവതരിപ്പിക്കുന്നത്. സുനില്‍ തിമിരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പുത്തന്‍പടം.ചിത്രത്തില്‍ ബിജുമേനോന്‍ , ബോബന്‍ ആലമൂടന്‍ , ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.