ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 മാര്‍ച്ച് 2025 (16:52 IST)
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എസ് യു സി ഐ മാധ്യമങ്ങളും നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നു കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആശാവര്‍ക്കര്‍മാരുടെ സമരത്തെ ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ബിജെപിയും യുഡിഎഫും ഇതിന്റെ പിന്നിലുണ്ട്. ശരിയായ മഴവില്‍ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ടെന്നും മാധ്യമങ്ങളും അതിനൊപ്പമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article