മുസ്ലീം ലീഗ് വിലക്കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അമേരിക്കയില്‍
മുസ്ലീംലീഗിന്റേയും, യൂത്ത് ലീഗിന്റേയും നേത്യത്വത്തെ അറിയിക്കാതെയാണ് സികെ സുബൈര്‍ അമേരിക്കന്‍ പര്യടനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ലീഗ് എം.എല്‍.എമാരായ കെ.എം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവരോട് അമേരിക്ക നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പറെന്ന നിലയില്‍ അമേരിക്കക്ക് പോകുന്ന സി.കെ സുബൈറിന് ബോര്‍ഡ് ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
അമേരിക്കയുടെ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക നയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം പതിനഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് സുബൈര്‍ അമേരിക്കയിലേക്ക് പോയിരിക്കുന്നത്.ഈ ക്യാമ്പില്‍ പങ്കെടുക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയമാണ്.