പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടി; കൊന്നത് താനാണെന്ന് അമ്മ, കുഞ്ഞ് കാമുകന്റേതെന്ന് പൊലീസ്

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (12:42 IST)
നില‌മ്പൂരിൽ യുവതി സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടി. ചാലിയാര്‍ കക്കാടംപൊയില്‍ വാളാംതോട് ആദിവാസി കോളനിയിലാണ് സംഭവം. മാനഹാനി ഭയന്ന് മുപ്പത്തിയഞ്ചുകാരിയായ ആദിവാസി യുവതിയാണ് നവജാത ശിശുവിനെ കൊന്നു കുഴിച്ച് മൂടിയത്. 
 
കാമുകനാൽ ഗർഭം ധരിച്ച യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊല്ലുകയായിരുന്നു. കുഞ്ഞിനെ കൊന്നത് താനാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. വീടിന് അടുത്ത് തന്നെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
മുക്കത്തെ ആശുപത്രിയിലായിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും തുടർന്ന് ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷവുമായിരുന്നു കുഞ്ഞിനെ കൊന്നത് എന്ന് പൊലീസ് പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article