അതിഥി തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു

എ കെ ജെ അയ്യര്‍
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (19:24 IST)
കൊയിലാണ്ടി : മൂന്നു അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കിൽ ഒരാളെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു. കൊയിലാണ്ടിയിലെ മായൻ കടപ്പുറത്തെ പുലിമുട്ടിൽ മൂന്നു ആസാം തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കിലാണ് കൊലപാതകം നടന്നത്.

മദ്യപാനത്തിനിടെയാണ് മൂവരും തമ്മിൽ വഴക്കും അടിയും ഉണ്ടായത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം പുലിമുട്ടിനടിയിൽ നിന്ന് കഴുത്തിൽ ബെൽറ്റ് കുരുക്കിയ നിലയിലാണ് ഒരാളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതിയെന്നു സംശയിക്കുന്ന ലക്ഷി ബ്രഹ്മ എന്ന ആസാം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റു രണ്ടു പേരെയും പിടികൂടി. ഇവരെല്ലാവരും തുറമുഖത്തു മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article