പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 13 ഏപ്രില്‍ 2022 (18:59 IST)
പാലക്കാട്: പാലക്കാട്ടെ കിഴക്കഞ്ചേരി കോട്ടക്കുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടക്കുളം ഒടുക്കിൻ ചോട് കൊച്ചുപറമ്പിൽ എൽസി (55) ആണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഭർത്താവായ അപ്പച്ചൻ എന്ന വർഗീസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. എൽസിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കാൻ പോവുകയാണെന്ന് അപ്പച്ചൻ പോലീസിനെ വിളിച്ചറിയിച്ചു. മൊബൈലിൽ നിന്നുള്ള കോൾ  സൈബർ സെല്ലിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തി പോലീസ് എത്തിയപ്പോൾ കൈഞരമ്പ് മുറിച്ചു അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അപ്പച്ചനെ കണ്ടെത്തിയത്. 
 
ഉടൻ തന്നെ ഇയാളെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊലപാതക കാരണം അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article