കനാലില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പോലീസ്

എ കെ ജെ അയ്യര്‍
ഞായര്‍, 22 നവം‌ബര്‍ 2020 (07:47 IST)
തൃശൂര്‍: കനാലില്‍ മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ നടത്തിയ അന്വേഷണം സംഭവം കൊലപാതകമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ടു രണ്ട് പേരെ അറസ്‌റ് ചെയ്തു. കൊരട്ടി തിരുമുടിക്കുന്നില്‍ താമസിക്കുന്ന എബിന്‍ ഡേവിസ് (33) ആണ് കൊരട്ടിക്കടുത്ത കാതിക്കുടം റോഡിലെ കനാലില്‍ രണ്ട് ദിവസം മുമ്പ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റാണ് എബിന്‍ മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. കൊരട്ടി കട്ടപ്പുറത്ത് ഷാപ്പില്‍ കയറി എബിനും സുഹൃത്തുക്കളായ അനില്‍, വിജിത്ത് എന്നിവര്‍ ചേര്‍ന്ന് കള്ളുകുടിച്ചു. ഇതിനിടെ എബിന്‍ അനിലിന്റെ പഴ്‌സ് മോഷ്ടിച്ച് എന്നതിനെ ചൊല്ലി വഴക്കും ബഹളവുമായി. 
 
മര്‍ദ്ദനമേറ്റ സുബിന്റെ വാരിയെല്ല് ഒടിഞ്ഞു ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ക്കും സാരമായ കേടുണ്ടായി. ബോധമില്ലാത്ത എബിനെ ഇരുവരും ചേര്‍ന്ന് കനാലില്‍ തള്ളി. എങ്കിലും പുലര്‍ച്ചെ വീണ്ടുമെത്തി എബിന്റെ മരണം ഉറപ്പാക്കി.
 
സംസ്ഥാനം വിട്ടു ഒളിവില്‍ പോകാന്‍ ശ്രമിക്കവേ ഇവര്‍ പോലീസ് പിടിയിലാവുകയും ചെയ്തു. മൂവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. വിജിത്ത് എട്ടു ക്രിമിനല്‍ കേസുകളിലും അനില്‍ കഞ്ചാവ് കേസിലും പ്രതികളാണ്. കൊരട്ടി ഇന്‍സ്പെക്ടര്‍ അരുണും സംഘവുമാണ് പ്രതികളെ അറസ്‌റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article