ജയിലിൽ കുഴഞ്ഞു വീണ ഇരട്ടക്കൊലക്കേസ് പ്രതി ആശുപത്രിയിൽ വച്ചു മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ജൂണ്‍ 2023 (19:37 IST)
മലപ്പുറം: ജയിലിൽ കുഴഞ്ഞു വീണ ഇരട്ടക്കൊലക്കേസ് പ്രതി ആശുപത്രിയിൽ വച്ചു മരിച്ചു താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ എന്ന 44 കാരനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇയാളുടെ മരണത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിൽ കഴിഞ്ഞ മുപ്പത്തൊന്നിനു രാവിലെയാണ് സെല്ലിൽ പ്രവേശിപ്പിക്കാനിരിക്കെ കുഴഞ്ഞുവീണത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോലി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

2018 ൽ താനൂർ മത്സ്യ തൊഴിലാളിയായ അഞ്ചുമുടിയിൽ പൗരകതു സവാദിനെ തലയ്ക്കടിച്ചും കഴുത്തു മുറിച്ചും കൊലചെയ്ത കേസിലെ പ്രതിയാണ് ബഷീർ. എന്നാൽ സവാടിന്റെ ഭാര്യയും ബഷീറിന്റെ കാമുകിയുമായി സൗജത്ത് ഈ കേസിൽ കൂട്ടുപ്രതിയായിരുന്നു. ഗൾഫിലായിരുന്ന ബഷീർ രഹസ്യമായി നാട്ടിലെത്തിയായിരുന്നു സൗജത്തിന്റെ സഹായത്തോടെ സവാദിനെ കൊലചെയ്ത ശേഷം തിരികെ പോവുകയും ചെയ്തു. എന്നാൽ പോലീസ് ഇയാളെ പ്രതിയാണെന്ന് കണ്ടെത്തിയതോടെ തിരികെ നാട്ടിലെത്തി ബഷീർ പൊലീസിന് കീഴടങ്ങി.

പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ സൗജത്തിനൊപ്പം കഴിയവേ സൗജത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ കൊലയാളി ബഷീർ തന്നെയെന്ന് കണ്ടെത്തി. എന്നാൽ ഇയാലെ വിഷം കഴിച്ച നിലയിൽ പിന്നീട് കോട്ടയ്ക്കലിൽ നിന്ന് കണ്ടെത്തി. തുടർന്നാണ് ഇയാളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു ജയിലിലെത്തിച്ചു. ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം കാരണം ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സിച്ചിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article