കോഴിക്കോട് മൂന്നംഗ കുടുംബം മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2015 (10:39 IST)
കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക നടുവിലപ്പുരയ്ക്കല്‍ പ്രശാന്തിന്റെ കുടുംബമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രശാന്ത്, ഭാര്യ അനീഷ, ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കാവിലെ വീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.  

പ്രശാന്തിനെ മങ്കാവിലുള്ള വീട്ടിലും, പ്രശാന്തിന്റെ ഭാര്യ അനുഷ്‌കയുടേയും ആറുമാസം പ്രായമുള്ള മകന്റേയും മൃതദേഹം അനുഷ്‌കയുടെ വീട്ടിലുമാണ് കണ്ടെത്തിയത്. പ്രശാന്തിനെ അവശനിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

പൊലീസ് സംഭവസ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ കാര്യങ്ങള്‍ വ്യക്തമാകു.