വീട്ടുജോലിക്ക് പോയതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Webdunia
ഞായര്‍, 12 ഏപ്രില്‍ 2015 (13:41 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു. തോട്ടട സമാജ് വാദി കോളനിയില്‍ രേഷ്മയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും മനോജ് ഇരുമ്പുവടികൊണ്ട് രേഷ്‌മയെ മര്‍ദ്ദിക്കുകയും ചെയ്തത്.

ഒരു കല്ല്യാണ വീട്ടില്‍ പണിക്ക് പോയി തിരിച്ച് വീട്ടിലെത്തിയ രേഷ്മയുമായി മനോജ് വഴക്കുണ്ടാക്കുകയും ഇരുമ്പുവടികൊണ്ട് രോഷ്മയുടെ തലക്കടിക്കുകയായിരുന്നു. പരുക്കേറ്റ രേഷ്‌മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യലഹരിയിലാണ് മനോജ് കൊലനടത്തിയതെന്നാണ് സൂചന.

രേഷ്‌മ വീടുകളില്‍ പണിക്ക് പോകുന്നത് മനോജിന് ഇഷ്‌ടമല്ലായിരുന്നു. ഇന്നലെ കല്യാണ വീട്ടിലെ ജോലിക്ക് രേഷ്മ പോയതു മുതല്‍ മനോജ് രേഷ്മയെ കൊലപ്പെടുത്തുമെന്ന് മനോജ് സമീപവാസികളോട് പറഞ്ഞിരുന്നു. മനേജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീടിന് കാവലും നിന്നിരുന്നുവെങ്കിലും വീട്ടിലെത്തിയ രേഷ്മയെ മനോജ് കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് മനോജിനെ എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.