ഉത്സവത്തിനിടെ സംഘർഷം: പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (12:09 IST)
ആലപ്പുഴ ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു (17) ആണ് മരിച്ചത്. പട്ടണക്കാട് നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.  അനന്തുവിനെ ഒരു സംഘമാളുകള്‍ വളഞ്ഞുവച്ച് തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ വിദ്യാർഥിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
സംഭവത്തെ തുടര്‍ന്ന് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് വിവരം. കേസില്‍ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. എന്നാൽ രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.  
Next Article