ചിലരുടെ വെള്ളമടി നിര്‍ത്താനായി ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കരുതെന്ന് കെ മുരളീധരന്‍ എംഎല്‍എ. വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമാണ്. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇല്ലെങ്കില്‍ ജനം സര്‍ക്കാരിന് എതിരാവുമെന്നും മുരളി ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളില്‍ നിന്ന് കോടികളുടെ കുടിശികയാണ് പിരിച്ചെടുക്കാനുള്ളത്. ഇത് പിരിച്ചെടുത്ത് സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.