ബാര്‍ വിഷയം വഷളാക്കിയത് മദ്യനയമെന്ന് കെ മുരളീധരന്‍

Webdunia
ശനി, 8 നവം‌ബര്‍ 2014 (13:13 IST)
ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.മദ്യനയത്തില്‍  പ്രായോഗികതയെക്കുറിച്ച് പറഞ്ഞവരെയെല്ലാം മദ്യ ലോബിയുടെ ഭാഗമാക്കി .ബാറുകള്‍ പൂട്ടുന്നത് അപ്രായോഗികമാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അപ്പോള്‍ മദ്യലോബിയുടെ ആളുകളാക്കി നിശബ്ദരാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

അതിനിടെ മന്ത്രി കെഎം മാണിക്കെതിരെ ഉന്നയിച്ച ബാര്‍ കോഴ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്  ബിജു രമേശ് പറഞ്ഞു. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട് എന്നും ബിജു രമേശ് പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.