കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. കേരളത്തിൽ പ്രതിപക്ഷമില്ല. ഭരണപക്ഷവും പ്രതിപക്ഷവും സി പി എം തന്നെയാണെന്ന അവസ്ഥയാണിപ്പോൾ. സുപ്രധാന വിഷയങ്ങളിൽ സമയമനുസരിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല എന്ന് മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുരളീധരൻ.
എം എം മണിയുടെ രാജി കോൺഗ്രസിന്റെ പ്രസ്താവനയിൽ മാത്രം ഒതുങ്ങി. സർക്കാരിന് സംഭവിച്ച വീഴ്ച തുറന്ന് കാട്ടി പ്രതികരിക്കുന്ന കാര്യത്തിൽ കെ പി സി സി നേതൃത്വം പരാജയപ്പെട്ടു. മണിയുടെ രാജി പോലുള്ള ശക്തമായ വിഷയങ്ങളിൽ വേണ്ടവിധത്തിൽ പ്രതികരിക്കുന്ന കാര്യത്തിൽ നേതൃത്വം പരാജയപ്പെട്ടു.
സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യു ഡി എഫ് മന്ത്രിമാർ ചെയ്യാത്ത കുറ്റത്തിന് വരെ ശിക്ഷിക്കപ്പെട്ടിരുന്നു. എൽ ഡി എഫ് മന്ത്രിമാർ ചെയ്ത തെറ്റിന് മാത്രം ശിക്ഷയുമില്ല, സമരവുമില്ല എന്ന് മുരളീധരൻ പറഞ്ഞു.