മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം രംഗത്ത്. സർക്കാറില്‍ വിവാദങ്ങൾ കുന്നുകൂടി നില്‍ക്കവേ പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.
സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം നടത്തിയ മണി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അസാധാരണമായ സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം മണിയുടെ പ്രസ്താവനയെ സംബന്ധിച്ച് ചോദ്യോത്തരവേള നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യോത്തരവേള നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.