മുന്നാര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ: കുരിശ് പൊളിച്ചതിൽ അതൃപ്തി; സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (07:37 IST)
ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മുന്നാരിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ശാസന ഉണ്ടായത്. സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കയ്യേറി നിർമിച്ച കുരിശ് പൊളിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിട്ടുണ്ട്. 
  
കുടാതെ സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍  ബോർഡ് സ്ഥാപിച്ച ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നാരിലെ കയ്യേറ്റം ഭൂമി ഒഴിപ്പിക്കൽ നടപടിയില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ടെന്നും കുരിശ് എന്തുപിഴച്ചെന്നു അദ്ദേഹം ചോദിച്ചു. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചില്ലെന്നും 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
 
ദേവികുളം അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ച് കയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. 25 അടി ഉയരമുള്ള കുരിശിന്‍റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു.
 
 
 
Next Article