Mullaperiyar Dam Water Level: പത്ത് സ്പില്‍ വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആശങ്ക

Webdunia
ശനി, 6 ഓഗസ്റ്റ് 2022 (08:22 IST)
Mullaperiyar Dam Water Level: മുല്ലപ്പെരിയാറില്‍ പത്ത് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. 138 അടിയില്‍ അധികമാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. ഇടുക്കി ഡാം കൂടി തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. ആലുവ, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article