മഴ പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത: എല്ലാവരും ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യവകുപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 5 ഓഗസ്റ്റ് 2022 (14:50 IST)
മഴ തുടരുന്ന പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
ഡോക്‌സിസൈക്ലിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പില്‍ താമസിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ഡോക്‌സിസൈക്ലിന്‍ കഴിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കരുത്. മഴയില്‍ ഒറ്റപ്പെട്ട കോളനികളില്‍ പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍