വെൽഫെയർ പാർട്ടി ബന്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വ്യക്തത കുറവുണ്ടെന്ന് പറഞ്ഞപ്പോഴാണ് മുല്ലപ്പള്ളിയുടെ നിയന്ത്രണം നഷ്ടമായത്. ആവശ്യമില്ലാത്ത കാര്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. ആർക്ക് വേണ്ടിയാണ് നിങ്ങൾ ചോദിക്കുന്നതെന്നും മുല്ലപ്പള്ളി ക്ഷോഭിച്ചു. മാധ്യമപ്രവർത്തകൻ വീണ്ടും ചോദ്യം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ശബ്ദമുയർത്തി മിണ്ടാതിരിക്കാനായിരുന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.