നാദാപുരം മുഹമ്മദ് അസ്ലം വധക്കേസ്: പൊലീസ് അന്വേഷണം സിപിഎമ്മിലേക്ക്

Webdunia
തിങ്കള്‍, 15 ഓഗസ്റ്റ് 2016 (13:28 IST)
നാദാപുരം മുഹമ്മദ് അസ്ലം വധക്കേസില്‍ പൊലീസ് അന്വേഷണം സിപിഎമ്മിലേക്ക്. വളയം മേഖലയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ വരെ അര്‍ധരാത്രി പൊലീസ് റെയ്ഡ് നടത്തി. കൊലയാളികള്‍ വളയം സ്വദേശികളാണെന്ന് വ്യക്തമായതോടെ നാദാപുരം വളയത്ത് ഏരിയ സെക്രട്ടറിയുടെ വീടുകളില്‍ വരെ അര്‍ധരാത്രി പൊലീസ് എത്തി. വളയത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ അറിയാതെ കൊലപാതകം നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.  
 
കൊലയാളികള്‍ അഞ്ചു ദിവസത്തേക്ക് കാര്‍ വാടകയ്‌ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും വാടകയ്‌ക്കെടുത്തയാള്‍ ഒളിവിലില്ലെന്നും പൊലീസ് അറിയിച്ചു. നാട്ടില്‍ എത്തിയ പ്രവാസി മലയാളികള്‍ക്കു കാര്‍ വേണമെന്ന് പറഞ്ഞാണ് കാര്‍ വാടകയ്‌ക്കെടുത്തത്. വാടകയ്‌ക്കെടുത്ത് നാലാം ദിവസമായിരുന്നു കൊലപാതകം. അതിനിടെ രാത്രി വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് സിപഎം പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രകടനം നടത്തി. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അസഌമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. 
 
 
 
Next Article