നോട്ട് അസാധുവാക്കിയ നടപടിയെ വീണ്ടും വിമര്‍ശിച്ച് എം.ടി. വാസുദേവന്‍ നായര്‍. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം പോലും നടത്താന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് ആരുടെയെങ്കിലും കൈയില്‍ നിന്ന്പണം കടം വാങ്ങാമായിരുന്നു. ഇന്ന് അതിനും കഴിയാത്ത അവസ്ഥയാണെന്നും എം ടി പറഞ്ഞു.
തുഞ്ചന്‍ സാഹിത്യോത്സവം നടത്തുന്നതിനുള്ള ഫണ്ട് പാസായിട്ടുണ്ട്. എന്നാല്‍, പണം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കൊട്ടാരം റോഡിലെ വീട്ടില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് എം.ടി വ്യക്തമാക്കി. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, ഡി.വൈ.എഫ്.ഐ ദേശീയ ജോ. സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് എന്നിവരും ബേബിയോടൊപ്പമുണ്ടായിരുന്നു.