ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 24ന് മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കും.
സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക് - ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി.
ഇന്ധന വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് ഉടമകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മിനിമം ചാർജ് പത്തു രൂപയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.
മിനിമം ചാർജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയാക്കണം, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.