അമ്മയെ കറന്‍റടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

ശനി, 11 മെയ് 2019 (16:28 IST)
സ്വന്തം മാതാവിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാല്പത്തൊമ്പതുകാരനായ രാജേന്ദ്രന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാവ് മറിയ സെല്‍വം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. 
 
വീട്ടിലെ അംഗങ്ങളോടെല്ലാം മിക്കപ്പോഴും വഴക്കിടാറുള്ള രാജേന്ദ്രന്‍ ഭാര്യയുമായും അകന്ന് താമസിക്കുകയാണ്. മാതാവുമായി സ്ഥിരമായി വഴക്കിടാറുള്ള ഇയാള്‍ അവര്‍ വീട്ടിനുള്ളില്‍ കയറുമ്പോള്‍ വൈദ്യുതാഘാതം ഏല്‍ക്കത്തക്കവിധം കതകില്‍ ഇലക്‍ട്രിക് വയറുകള്‍ ഘടിപ്പിച്ചിരുന്നു. 
 
എന്നാല്‍ മാതാവിന് ഷോക്കേറ്റെങ്കിലും ജീവഹാനിയുണ്ടായില്ല. തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ മകനെതിരെ പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍