ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച 19കാരിയെ നടുറോഡില്‍ വെച്ച് കുത്തിക്കൊന്നു - യുവാക്കള്‍ അറസ്‌റ്റില്‍
വെള്ളി, 10 മെയ് 2019 (16:03 IST)
ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയെ ആളുകള്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലെ ബവ്‍ല നഗരത്തിലാണ് ബുധനാഴ്‌ച വൈകിട്ട് 19-കാരി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ കേതന്‍ വഘേലയെയും സുഹൃത്തുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍ക്കറ്റിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് കേതന്‍ ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ആവശ്യം നിരസിച്ച് മുന്നോട്ട് പോയി. ഇതില്‍ പ്രകോപിതനായ പ്രതി പിന്നാലെ എത്തി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തി.
നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ് കൊല നടന്നത്. ഈ സമയം സമീപത്തുണ്ടായിരുന്ന ഒരാള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
കൊലപാതകത്തിന് കേസെടുത്ത പൊലീസ് ദലിത് വിഭാഗത്തിന് എതിരയെുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തി. രണ്ട് ആഴ്‌ചകള്‍ക്ക് ശേഷം വിവാഹം നടക്കാനിരിക്കെയാണ് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടത്.