ആശുപത്രി മുറിയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
ചികിത്സയിലിരുന്ന പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മുഹമ്മദ് ആഷിക് (22), ഗോകുൽ (22) എന്നിവരെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേര്‍ക്ക് പീഡനശ്രമം ഉണ്ടായത്. കുട്ടിയുടെ അമ്മ ലാബിൽ പരിശോധന റിപ്പോർട്ട് വാങ്ങാൻ പോയ സമയത്ത് മുറിയില്‍ കയറിയ ആഷിക് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
ഈ സമയം കുട്ടിക്കൊപ്പം മറ്റാരും ഇല്ലായിരുന്നു. കുട്ടി നിലവിളിച്ചതോടെ ആഷിക് മുറിയില്‍ നിന്ന് ഇറങ്ങിയോടി. ലാബില്‍ പോയ അമ്മ മടങ്ങി എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്. ആഷികിനെ ഒളിവിൽപ്പോകാൻ സഹായിച്ചതാണ് ഗോകുലിന് വിനയായത്.