കുറച്ച് ഓവറായി പോയി; ബസ് കാത്തുനിന്ന പെണ്‍കുട്ടിയുടെ കൈയ്യിൽ കടന്നുപിടിച്ച് പ്രണയാഭ്യർഥന - യുവാവ് അറസ്‌റ്റില്‍

വെള്ളി, 10 മെയ് 2019 (14:03 IST)
വിദ്യാർഥിനിയുടെ കൈയ്യില്‍ കടന്ന് പിടിച്ച്  പ്രണയാഭ്യർഥന നടത്തിയ യുവാവ് അറസ്‌റ്റില്‍. ചേപ്പാട് കണിച്ചനല്ലൂർ സ്വദേശിയായ യുവാവാണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി ബസ് കാത്തുനില്‍ക്കുമ്പോള്‍ യുവാവ് എത്തുകയും കൈയ്യില്‍ കടന്ന് പിടിച്ച്  പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു.

വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. കുറച്ചു നാളുകളായി യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്‌തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസും വ്യക്തമാക്കി.

കൂടുതല്‍ അന്വേഷണം നടത്തുമെന്നും നടപടി ക്രമങ്ങള്‍ യുവാവിനെതിരെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ചെങ്ങന്നൂരിലെ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് പെണ്‍കുട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍