ആലപ്പുഴ: കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി(24)യും ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അതിഥിയുടെ ഭർത്താവായ സൂര്യൻ നമ്പൂതിരി രണ്ട് മാസം മുൻപ് കൊവിഡ് ബാധിച്ച് മരിച്ചിരുൻനു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കൾ പറയുന്നു.