തിയറ്ററുകളില്‍ നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം, വിവാഹങ്ങള്‍ക്ക് 1500 പേര്‍; കേരളത്തില്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2022 (07:50 IST)
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിച്ചത്. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തിയറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. വിവാഹം അടക്കമുള്ള പരിപാടികള്‍ക്ക് 1,500 പേരെ പങ്കെടുപ്പിക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article