ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം: പ്രായ നിബന്ധന ഒഴിവാക്കി

ഞായര്‍, 27 ഫെബ്രുവരി 2022 (17:00 IST)
കൊവിഡ് സാഹചര്യത്തിൽ ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായനിബന്ധന പൂർണമായും ഒഴിവാക്കി.ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും സാധിക്കും.
 
7 വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനു‌മതി ഉണ്ടായിരുന്നത്. ഈ പ്രായപരിധിയാണ് ഒഴിവാക്കിയത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താംഎന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍