രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് ബാധിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടി

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ജൂലൈ 2022 (15:20 IST)
രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് ബാധിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ 35കാരനാണ് രോഗമുക്തി നേടിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 
 
ആദ്യകേസായതിനാല്‍ 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തുകയും എല്ലാ സാമ്പിളുകളും നെഗറ്റീവ് ആകുകയും ചെയ്തതിനെ തുടര്‍ന്നാണ് രോഗമുക്തി നേടിയതായി സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article